3
കൊല്ലം: കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ കവർച്ച. നന്ദാവനം എ.ആർ. ക്യാമ്പിലെ സി.പി.ഒ. മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്. വാതിലും അലമാരയും പൊളിച്ചാണ് പ്രതി സ്വർണം കവർന്നത്.
പ്രാഥമിക വിവരങ്ങൾ പ്രകാരം അഞ്ചര പവൻ സ്വർണമാണ് നഷ്ടമായത്. സംഭവം നടന്നത് പൊലീസ് ക്വാർട്ടേഴ്സിനുള്ളിലായതിനാൽ സുരക്ഷാ സംവിധാനത്തെ സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മോഷണം നടത്തിയ പ്രതിയെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

