Home Keralaപീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണം; വ്യവസായ സ്ഥാപനങ്ങൾക്കും നിയന്ത്രണം, കെഎസ്ഇബി സർക്കുലർ

പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണം; വ്യവസായ സ്ഥാപനങ്ങൾക്കും നിയന്ത്രണം, കെഎസ്ഇബി സർക്കുലർ

by news_desk1
0 comments

തിരുവനന്തപുരം: പീക്ക് സമയത്തെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ഉപഭോക്താക്കളും വ്യവസായ സ്ഥാപനങ്ങളും നിയന്ത്രണം പാലിക്കണമെന്ന് നിർദേശം. വൈകീട്ട് ഏഴ് മുതൽ രാത്രി 12 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ സോളാർ, ഓഫ് പീക്ക് സമയങ്ങളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് സർക്കാർ സർക്കുലർ.

ഊർജ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം പുറത്തിറക്കിയ സർക്കുലറിൽ അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കണമെന്നും നിർദേശിച്ചു. വാട്ടർ അതോറിറ്റി പമ്പിങ് ഉൾപ്പെടെയുള്ള വൈദ്യുതി ഉപയോഗവും വീട്ടിൽ കൂടുതൽ വൈദ്യുതി ആവശ്യമായ ഉപകരണങ്ങളുടെ പ്രവർത്തനവും പകൽ സമയത്തേക്ക് മാറ്റണം.

വീടുകളിലും സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകളുടെ താപനില 25 ഡിഗ്രിയായി ക്രമീകരിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം പാലിക്കുന്നതിലൂടെ പീക്ക് സമയത്തെ ആവശ്യകത കുറയ്ക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗം 96.01 ദശലക്ഷം യൂണിറ്റായിരുന്നു. പവർ എക്‌സ്‌ചേഞ്ചിൽ നിന്ന് കൂടുതൽ വൈദ്യുതി ലഭിച്ചതിനെ തുടർന്ന് രാത്രി ഒൻപത് മണിക്ക് ശേഷമുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയിരുന്നു

You may also like