10
കോഴിക്കോട്: കോഴിക്കോട്–സുൽത്താൻബത്തേരി പ്രിയദർശിനി ബസിൽ യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ തർക്കവും വാക്കേറ്റവും. ബസ് മാറിക്കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി പ്രശ്നമുണ്ടാക്കിയത്. ബസ് നിർത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു തർക്കമെന്ന് പൊലീസ് അറിയിച്ചു.
വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന് സ്ത്രീകൾ ബസിലെ ബെൽ വലിച്ച് പൊട്ടിച്ചതായാണ് വിവരം. സംഭവത്തെ തുടർന്ന് ബസ് ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തിൽ യാത്രക്കാരായ മൂന്ന് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

