16
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. കേസിൽ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.
ദ്വാരപാലക പാളികൾ കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ടാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ എസ്ഐടി സംഘമാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ, ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കാമെന്ന് പി.എസ്. പ്രശാന്ത് ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
