Home National19 വർഷത്തിന് ശേഷം ബംഗാളിൽ പൊതുപരിപാടിയിൽ തസ്ലിമ നസ്രീൻ; സ്വാഗതം ചെയ്ത് ബിജെപി, വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

19 വർഷത്തിന് ശേഷം ബംഗാളിൽ പൊതുപരിപാടിയിൽ തസ്ലിമ നസ്രീൻ; സ്വാഗതം ചെയ്ത് ബിജെപി, വിമർശനവുമായി തൃണമൂൽ കോൺഗ്രസ്

by news_desk1
0 comments

ദില്ലി: 19 വർഷത്തിന് ശേഷം പശ്ചിമ ബംഗാളിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനൊരുങ്ങി എഴുത്തുകാരി തസ്ലിമ നസ്രീൻ. ഓഗസ്റ്റ് 1-ന് രബീന്ദ്ര സദനിൽ നടക്കുന്ന ചടങ്ങിലാണ് തസ്ലിമ പങ്കെടുക്കുന്നത്. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ചടങ്ങിൽ പങ്കെടുക്കും.

തസ്ലിമ നസ്രീന്റെ പങ്കാളിത്തത്തെ ബിജെപി സ്വാഗതം ചെയ്തു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി.

മുസ്ലിംകളെ ഇകഴ്ത്തുന്നതിനാലാണോ ബിജെപി തസ്ലിമ നസ്രീന് പരവതാനി വിരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ അഖ്റുസ്മാൻ ചോദിച്ചു.

You may also like