Home National‘നീറ്റ് പൂർണമായി റദ്ദാക്കണം’; മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം വേണമെന്ന് ടിവികെ

‘നീറ്റ് പൂർണമായി റദ്ദാക്കണം’; മെഡിക്കൽ വിദ്യാഭ്യാസത്തിൽ സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം വേണമെന്ന് ടിവികെ

by news_desk1
0 comments

ചെന്നൈ: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രം എതിർക്കുന്നതല്ലെന്നും പരീക്ഷാ സംവിധാനം തന്നെ പൂർണമായും റദ്ദാക്കണമെന്നും തമിഴക വെട്രി കഴകം (ടിവികെ) ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങൾക്ക് സമ്പൂർണ അധികാരം നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

ദില്ലിയിൽ നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ പാർട്ടി വീണ്ടും കടുത്ത നിലപാട് വ്യക്തമാക്കിയത്. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂർണമായും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട ടിവികെ, വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു.

വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് മാറ്റുന്നതിന് നിയമപരമോ ഭരണപരമോ ആയ തടസ്സങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കണമെന്നും, സംസ്ഥാന സർക്കാരുകൾക്ക് സമ്പൂർണ അധികാരം ലഭിക്കുന്നതുവരെ താൽക്കാലികമായി പ്രത്യേക കൺകറന്റ് ലിസ്റ്റ് രൂപീകരിക്കണമെന്നും പാർട്ടി നിർദേശിച്ചു.

ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ സി. ജോസഫ് വിജയ് നേരത്തേ തന്നെ വ്യക്തമായ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ടിവികെ നേതൃത്വം വ്യക്തമാക്കി.

അതേസമയം, നീറ്റ് റദ്ദാക്കുമെന്ന പേരിൽ ജനങ്ങൾക്ക് വ്യാജ വാഗ്ദാനം നൽകിയെന്നാണ് ടിവികെ ഭരണകക്ഷിക്കെതിരെ വിമർശനം ഉന്നയിച്ചത്. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നീറ്റ് റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയ പാർട്ടി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയത്തിൽ തങ്ങൾ ഏർപ്പെടില്ലെന്നും വ്യക്തമാക്കി.

You may also like