Home Nationalടൂത്ത് പേസ്റ്റും സോപ്പും വെജിറ്റേറിയനാണോ? പാക്കറ്റിലെ കുത്ത് നോക്കിയാൽ അറിയാം; പുതിയ ലേബലിംഗ് നിർദേശം

ടൂത്ത് പേസ്റ്റും സോപ്പും വെജിറ്റേറിയനാണോ? പാക്കറ്റിലെ കുത്ത് നോക്കിയാൽ അറിയാം; പുതിയ ലേബലിംഗ് നിർദേശം

by news_desk1
0 comments

ന്യൂഡൽഹി: ഇനി സോപ്പ്, ഷാംപൂ, ടൂത്ത് പേസ്റ്റ് തുടങ്ങിയ സൗന്ദര്യവർധക വസ്തുക്കൾ വാങ്ങുമ്പോഴും പാക്കറ്റിലെ പ്രത്യേക ചിഹ്നം നോക്കിയാൽ അവയിൽ സസ്യജന്യ ഘടകങ്ങളാണോ മൃഗജന്യ ഘടകങ്ങളാണോ ഉള്ളതെന്ന് തിരിച്ചറിയാം. ഇത്തരം ഉൽപ്പന്നങ്ങളിൽ വെജ്, നോൺ വെജ് ലേബലിംഗ് നിർബന്ധമാക്കുന്ന പുതിയ നിർദേശം കേന്ദ്രം കൊണ്ടുവന്നതായി റിപ്പോർട്ട്.

പുതിയ ഉത്തരവ് പ്രകാരം സസ്യജന്യ ഘടകങ്ങൾ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് പച്ച നിറത്തിലുള്ള കുത്ത് നൽകണം. മാംസാംശങ്ങളോ മൃഗക്കൊഴുപ്പോ അടങ്ങിയ ഉൽപ്പന്നങ്ങൾക്ക് ചുവപ്പോ തവിട്ടോ നിറത്തിലുള്ള കുത്തായിരിക്കും നൽകേണ്ടത്. പാക്കറ്റിന്റെ മുൻവശത്ത് ഏറ്റവും മുകളിലായാണ് ഈ ചിഹ്നം പതിപ്പിക്കേണ്ടത്.

ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ഏതുതരം ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് എളുപ്പത്തിൽ മനസിലാക്കാൻ സഹായിക്കുകയാണ് പുതിയ ലേബലിംഗിന്റെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ വെജ്, നോൺ വെജ് തിരിച്ചറിയാൻ നിലവിലുള്ള രീതിക്ക് സമാനമായാണ് സൗന്ദര്യവർധക വസ്തുക്കളിലും പുതിയ ലേബലിംഗ് സംവിധാനം കൊണ്ടുവരുന്നത്.

ഇതിനായി ലീഗൽ മെട്രോളജി (പാക്കേജ്ഡ് കമ്മോഡിറ്റീസ്) റൂൾസ്, 2011 ഭേദഗതി ചെയ്തതായാണ് റിപ്പോർട്ട്. പുതിയ നിയമം പ്രാബല്യത്തിൽ വന്നതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പുതിയ ലേബലിംഗ് നിർദേശവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവന ഇതുവരെ പുറത്തുവന്നിട്ടില്ല.

You may also like