Home Internationalലെബനനിൽ യേശു ക്രിസ്തു പ്രതിമ തകർത്ത സംഭവം; ഇസ്രയേൽ സൈനികൻക്കെതിരെ അന്വേഷണം

ലെബനനിൽ യേശു ക്രിസ്തു പ്രതിമ തകർത്ത സംഭവം; ഇസ്രയേൽ സൈനികൻക്കെതിരെ അന്വേഷണം

by news_desk1
0 comments

തെക്കൻ ലെബനനിൽ യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ഇസ്രയേൽ സൈന്യം അന്വേഷണം ആരംഭിച്ചു. ഡെബേൽ പ്രദേശത്തെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലാണ് സംഭവം നടന്നത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവന്നതോടെയാണ് വിഷയം വിവാദമായത്. തുടർന്ന് ചിത്രം യാഥാർത്ഥ്യമാണെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് സ്ഥിരീകരിച്ചു. സംഭവം ലോകവ്യാപകമായി പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

ആദ്യഘട്ടത്തിൽ ദൃശ്യങ്ങളുടെ സത്യാവസ്ഥ പരിശോധിക്കാമെന്നായിരുന്നു ഇസ്രയേൽ സൈന്യത്തിന്റെ പ്രതികരണം. പിന്നീട് സംഭവം നടന്നതാണെന്ന് സമ്മതിച്ച സൈന്യം, ബന്ധപ്പെട്ട സൈനികന്റെ നടപടി സംഘടനയുടെ മൂല്യങ്ങളോട് പൊരുത്തപ്പെടുന്നതല്ലെന്നും വ്യക്തമാക്കി.

സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സസ് അറിയിച്ചു.

You may also like