Home Localഅകന്നുകഴിയുന്ന ഭാര്യയെ കാണാനെത്തിയ ഭർത്താവ്; വഴക്കിനിടെ ഭാര്യാസഹോദരന് നേരെ എയർഗണ്ണിൽ നിന്ന് വെടിയുതിർത്തു, പ്രതി അറസ്റ്റിൽ

അകന്നുകഴിയുന്ന ഭാര്യയെ കാണാനെത്തിയ ഭർത്താവ്; വഴക്കിനിടെ ഭാര്യാസഹോദരന് നേരെ എയർഗണ്ണിൽ നിന്ന് വെടിയുതിർത്തു, പ്രതി അറസ്റ്റിൽ

by news_desk1
0 comments

മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് എയർഗണ്ണിൽ നിന്ന് വെടിയുതിർത്ത് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചുങ്കത്തറ പള്ളിക്കുത്ത് കരിങ്കോറമണ്ണ സ്വദേശി പഴമ്പാലക്കോട് ജയചന്ദ്രൻ (43) ആണ് പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച പുലർച്ചെ 5.45ഓടെയായിരുന്നു സംഭവം.

കുറച്ചുകാലമായി ഭാര്യയുമായി അകന്നുകഴിയുകയായിരുന്ന ജയചന്ദ്രൻ പുലർച്ചെ ഭാര്യാസഹോദരന്റെ വീട്ടിലെത്തി ഭാര്യയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വീട്ടുകാർ ഈ ആവശ്യം നിരസിച്ചതോടെ ഇയാൾ പ്രകോപിതനായി.

തുടർന്ന് കൈയിൽ കരുതിയിരുന്ന എയർഗൺ ഉപയോഗിച്ച് ഭാര്യാസഹോദരന് നേരെ വെടിയുതിർക്കുകയായിരുന്നു. തോക്കുചൂണ്ടിയ ഉടൻ തന്നെ കൈകൊണ്ട് തട്ടിമാറ്റിയതിനാൽ വെടിയുണ്ടയിൽ നിന്ന് തലനാരിഴയ്ക്കാണ് ഭാര്യാസഹോദരൻ രക്ഷപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിനും നിയമനടപടികൾക്കും ശേഷം അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

You may also like