Home Keralaഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ പിന്തുണ; കൊച്ചിയിലെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ്

ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ പിന്തുണ; കൊച്ചിയിലെ ലഹരിവിരുദ്ധ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഉറപ്പ്

by news_desk1
0 comments

കൊച്ചി: സംസ്ഥാനത്ത് ലഹരി മാഫിയയെ ഉന്മൂലനം ചെയ്യുന്നതിനായി പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ പദ്ധതിയായ ഓപ്പറേഷൻ തൂഫാന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പൂർണ പിന്തുണ പ്രഖ്യാപിച്ചു.

സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഓപ്പറേഷൻ തൂഫാന് എല്ലാ പിന്തുണയും നൽകുമെന്ന് വിജയ് ഉറപ്പ് നൽകി.

ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിയിലെ പരിപാടിയിൽ നേരിട്ട് പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായി ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും അതിർത്തി മേഖലകളിൽ ഏകോപനം വർധിപ്പിക്കുന്നതിനും ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി.

You may also like