Home Localജീവനാംശ തർക്കം കൊലപാതകത്തിൽ കലാശിച്ചു; തൃശ്ശൂരിൽ ചുറ്റികകൊണ്ട് അച്ഛനെ കൊലപ്പെടുത്തി മകൻ അറസ്റ്റിൽ

ജീവനാംശ തർക്കം കൊലപാതകത്തിൽ കലാശിച്ചു; തൃശ്ശൂരിൽ ചുറ്റികകൊണ്ട് അച്ഛനെ കൊലപ്പെടുത്തി മകൻ അറസ്റ്റിൽ

by news_desk1
0 comments

തൃശ്ശൂർ: തൃശ്ശൂർ മടവാക്കരയിൽ ജീവനാംശ തർക്കത്തെ തുടർന്ന് മകൻ ചുറ്റികകൊണ്ട് അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മടവാക്കര സ്വദേശി കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. മകൻ രാധാകൃഷ്ണൻ (54) പൊലീസിന്റെ പിടിയിലായി.

ഭൂമി കൈമാറിയിട്ടും മകൻ ജീവനാംശം നൽകാത്തതിനെ തുടർന്ന് കൃഷ്ണൻ നിയമനടപടി സ്വീകരിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.

മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൃഷ്ണന്റെ താമസം. ഇന്നലെയാണ് വീട്ടിനുള്ളിൽ കൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

You may also like