10
മുംബൈ: നീറ്റ് പരീക്ഷയിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഹല്യ നഗർ ജില്ലയിലെ ജലാൽപുർ സ്വദേശിനിയായ അങ്കിത സാംഗ്ലെയാണ് മരിച്ചത്.
സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.
ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ അങ്കിതയ്ക്ക് 166 മാർക്കാണ് ലഭിച്ചിരുന്നത്. മാർക്ക് കുറഞ്ഞതിനെ തുടർന്നുണ്ടായ മാനസിക വിഷമമാണ് ജീവനൊടുക്കലിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.
