14
ദില്ലി: സമുദ്രാതിർത്തി ലംഘിച്ചതായി ആരോപിച്ച് മലയാളിയുൾപ്പെടെ 11 മത്സ്യതൊഴിലാളികളെ ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ രോഹൻ ഉൾപ്പെടെയുള്ള തൊഴിലാളികളാണ് കസ്റ്റഡിയിലുള്ളത്.
രണ്ടാഴ്ച മുമ്പ് രാമേശ്വരത്ത് നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട സംഘത്തെയാണ് ഇന്നലെ വൈകീട്ട് സമുദ്രാതിർത്തി കടന്നെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലായ മത്സ്യതൊഴിലാളികളുടെ രേഖകൾ ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കുടുംബാംഗങ്ങളെ സമീപിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
