3
തൊടുപുഴ: മുതലക്കോടത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് പാളി അടർന്നുവീണ് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്.
പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. വലിയ കോൺക്രീറ്റ് തൂൺ നിലംപതിച്ചതോടെ രണ്ട് തൊഴിലാളികൾ ഇതിനടിയിൽപ്പെടുകയായിരുന്നു.
അപകടത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോതമംഗലം രൂപതയ്ക്ക് കീഴിലുള്ള സാൻജോ ഭവൻ എന്ന കെട്ടിടത്തിന്റെ ഭാഗമാണ് ഇടിഞ്ഞുവീണത്. കെട്ടിടം പഴകിയതിനെ തുടർന്ന് പൊളിച്ചുമാറ്റാൻ തീരുമാനിച്ചിരുന്നതായിരുന്നു.
