Home Keralaബെവ്കോയേക്കാൾ കൂടുതൽ മദ്യം കൈവശം’; ആന്റോ അഗസ്റ്റിനെതിരെ കെ. മുരളീധരൻ

ബെവ്കോയേക്കാൾ കൂടുതൽ മദ്യം കൈവശം’; ആന്റോ അഗസ്റ്റിനെതിരെ കെ. മുരളീധരൻ

by news_desk1
0 comments

തിരുവനന്തപുരം: ആന്റോ അഗസ്റ്റിന്റെ അറസ്റ്റിനെ മാധ്യമസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമായി കാണേണ്ടതില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ബെവ്കോയേക്കാൾ കൂടുതൽ മദ്യം ആന്റോ അഗസ്റ്റിന്റെ കൈവശമുണ്ടായിരുന്നുവെന്നും മാധ്യമപ്രവർത്തനം തട്ടിപ്പുകൾ മറയ്ക്കാനുള്ള മറയാകരുതെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്റോ അഗസ്റ്റിന്റെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കേണ്ടതില്ല. കൂടുതൽ മദ്യം കൈവശംവെച്ച വ്യക്തിയാണ് വലിയ വേദവാക്യങ്ങൾ പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു.

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്ന് മുരളീധരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികളും നേതാക്കളും പലരിൽനിന്നും സംഭാവനകൾ സ്വീകരിക്കാറുണ്ട്. അതിനെ മാത്രം കൈക്കൂലിയായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ യാതൊരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് പണം വാങ്ങുന്നത് വ്യക്തമായ അഴിമതിയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

പിണറായി വിജയൻ മുഖ്യധാരയിൽനിന്ന് മാറിയാൽ എം.എ. ബേബിയടക്കമുള്ളവർ ചേർന്ന് പി.എ. മുഹമ്മദ് റിയാസിനെ മാറ്റിനിർത്തുമെന്ന തരത്തിലായിരുന്നു മുരളീധരന്റെ പരിഹാസ പരാമർശം. അതുകൊണ്ടാണ് റിയാസ് വിദേശത്ത് ഭാവി ബിസിനസിനെക്കുറിച്ച് ആലോചിക്കുന്നതെന്നും അതിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു മന്ത്രി എന്ന നിലയിൽ വിദേശപര്യടനം നടത്തണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന കാര്യവും മുരളീധരൻ ഓർമ്മിപ്പിച്ചു.

കെ.എം. ഷാജിയുടെ കാർ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ആരൊക്കെയോ പറയുന്നത് കേട്ട് പെട്ടെന്ന് പ്രതികരിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാജ്യത്ത് നിയമവാഴ്ചയുണ്ടെന്നും എല്ലാ വിഷയങ്ങളിലും നിയമം അതിന്റെ വഴിക്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

You may also like