Home Internationalയുഎൻ വേദിയിൽ അമേരിക്ക-ഇറാൻ ചർച്ച; ആദ്യ റൗണ്ട് പൂർത്തിയായി, ‘പ്രതീക്ഷയുണ്ട്’ എന്ന് വിറ്റ്കോഫ്

യുഎൻ വേദിയിൽ അമേരിക്ക-ഇറാൻ ചർച്ച; ആദ്യ റൗണ്ട് പൂർത്തിയായി, ‘പ്രതീക്ഷയുണ്ട്’ എന്ന് വിറ്റ്കോഫ്

by news_desk1
0 comments

ദില്ലി: യുദ്ധഭീതിക്കിടെ നയതന്ത്ര നീക്കത്തിന് വഴിതുറന്ന് യുഎൻ വേദിയിൽ അമേരിക്ക-ഇറാൻ ചർച്ച. ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തിനിടെ ഖത്തറിന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിൽ പരോക്ഷ ചർച്ച നടന്നത്. ആദ്യ റൗണ്ട് വിജയകരമായി പൂർത്തിയായെന്നും അടുത്ത ഘട്ട ചർച്ചകൾക്ക് സാധ്യതയുണ്ടെന്നും അമേരിക്കൻ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അറിയിച്ചു. ചർച്ച ഫലപ്രദമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.

സമാധാന ധാരണയിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചർച്ച നടന്നത്. ഇറാൻ മുന്നോട്ടുവച്ച ഉപാധികൾ ഖത്തർ വഴി അമേരിക്കയെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. മധ്യസ്ഥ ശ്രമങ്ങളിൽ ഖത്തർ സജീവമായി ഇടപെടുകയാണ്. ദീർഘകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് അമേരിക്കയും ഇറാനും തമ്മിൽ വീണ്ടും ചർച്ചയ്ക്ക് വഴിതുറന്നത്.

അതേസമയം, അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഇറാന്റെ വ്യോമയാന മേഖലയെയും ബാധിച്ചു തുടങ്ങി. ഇറാനിലെ പ്രമുഖ വിമാനക്കമ്പനിയായ മഹാൻ എയർ ഉൾപ്പെടെയുള്ള കമ്പനികളുടെ വിദേശ സർവീസുകൾക്ക് തടസ്സം നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. മസ്കത്ത്, ബാഗ്ദാദ് വിമാനത്താവളങ്ങളിലേക്കുള്ള ചില സർവീസുകൾ നിലച്ചതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ, ഇറാനെ ‘തുടച്ചുനീക്കുമെന്ന’ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയും പുതിയ പ്രകോപനമായി. നയതന്ത്ര നീക്കങ്ങൾ ലക്ഷ്യം കാണാത്തതിലുള്ള നിരാശയാണ് പ്രസ്താവനയ്ക്ക് പിന്നിലെന്നാണ് ഇറാന്റെ പ്രതികരണം.

അമേരിക്ക സൈനിക വിന്യാസം കുറച്ചാൽ ഏഴ് ദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാൻ സമ്മതിച്ചെന്ന റിപ്പോർട്ടും ഇറാൻ തള്ളി. ഹോർമുസ് വിഷയവും അമേരിക്കയുടെ സാമ്പത്തിക-സൈനിക സമ്മർദവും ചർച്ചകളിലെ പ്രധാന വിഷയങ്ങളായി തുടരുകയാണ്.

അതിനിടെ, നേരത്തെ ഇറാനിൽ ആക്രമിക്കപ്പെട്ട സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന്റെ പ്രവർത്തനം പകുതി പുനഃസ്ഥാപിച്ചതായി ഇറാൻ അറിയിച്ചു.

You may also like