Home Localകളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസുള്ള കുട്ടികൾ മരിച്ചു

കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം; കൊഴിഞ്ഞാമ്പാറയിൽ അഞ്ചും മൂന്നും വയസുള്ള കുട്ടികൾ മരിച്ചു

by news_desk1
0 comments

പാലക്കാട്: വീട്ടിൽ കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയിലാണ് സംഭവം. കൊഴിഞ്ഞാമ്പാറ സ്വദേശി ജോൺ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്.

കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടികൾ വാട്ടർ ടാങ്കിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് കുട്ടികളുടെ മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

You may also like