Home Internationalഅരാംകോ ആസ്ഥാനത്തിന് നേരെ ആക്രമണം; സൗദിക്ക് മുന്നറിയിപ്പുമായി ഹൂതികൾ, അടുത്ത ലക്ഷ്യം വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും?

അരാംകോ ആസ്ഥാനത്തിന് നേരെ ആക്രമണം; സൗദിക്ക് മുന്നറിയിപ്പുമായി ഹൂതികൾ, അടുത്ത ലക്ഷ്യം വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും?

by news_desk1
0 comments

സൗദി അറേബ്യയിലെ നിർണായക എണ്ണ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും നേരെ ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഹൂതി വിമതർ. അരാംകോ ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് സൗദിക്കെതിരെ കൂടുതൽ ശക്തമായ നീക്കങ്ങൾ നടത്തുമെന്ന ഭീഷണി. ഗൾഫ് മേഖലയിൽ യു.എസ്–ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹൂതികളുടെ നീക്കം ആഗോള എണ്ണ വിപണിയിലും ആശങ്ക വർധിപ്പിക്കുന്നു.

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം ശക്തമാക്കുമെന്നാണ് ഹൂതി വിമതരുടെ മുന്നറിയിപ്പ്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും എണ്ണശുദ്ധീകരണ ശാലയ്ക്കും നേരെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഭീഷണി.

ധഹ്റാനിലെ സൗദി അരാംകോ ആസ്ഥാനത്തെ പ്രധാന കെട്ടിടത്തിനും ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ സി.ഇ.ഒ അമീൻ നാസറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന മുകളിലത്തെ മൂന്ന് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചു. കെട്ടിടത്തിന്റെ മേൽക്കൂരയും വാതിലുകളും തകർന്നതായാണ് വിവരം.

അതേസമയം, ചെറിയ തോതിൽ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് സൗദി ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം.

കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഗൾഫ് മേഖലയിൽ യു.എസ്–ഇറാൻ സംഘർഷം രൂക്ഷമായതിനു പിന്നാലെയാണ് സൗദി അറേബ്യയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ വീണ്ടും ശക്തമായത്.

സൗദിയുടെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും വ്യോമഗതാഗത സംവിധാനങ്ങൾക്കും നേരെയുള്ള ഭീഷണി തുടരുകയാണെങ്കിൽ ആഗോള ഊർജ വിപണിയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന ആശങ്കയും ശക്തമാണ്. എണ്ണവിതരണത്തെ ബാധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ലോക വിപണികൾ മേഖലയിൽ നിന്നുള്ള പുതിയ സംഭവവികാസങ്ങൾ ഉറ്റുനോക്കുകയാണ്.

You may also like