Home Businessഅമൂൽ നെയ്യിനും വെണ്ണയ്ക്കും വില കൂട്ടി

അമൂൽ നെയ്യിനും വെണ്ണയ്ക്കും വില കൂട്ടി

by news_desk1
0 comments

അഹമ്മദാബാദ്: ഉൽപ്പാദനച്ചെലവ് വർധിച്ചതോടെ പാൽ ഉൽപ്പന്നങ്ങളുടെ വില ഉയർത്തി അമൂൽ. ഒരു ലിറ്റർ നെയ്യിന് 50 രൂപയും 500 ഗ്രാം വെണ്ണയുടെ പാക്കിന് 15 രൂപയുമാണ് വർധിപ്പിച്ചത്. പുതുക്കിയ വിലകൾ നിലവിൽ വന്നു. 36 ലക്ഷം ക്ഷീരകർഷകരുടെ ഉടമസ്ഥതയിലുള്ള സഹകരണ പ്രസ്ഥാനമെന്ന നിലയിൽ ഉൽപ്പാദനച്ചെലവിലുണ്ടായ വർധനയാണ് വില കൂട്ടാൻ നിർബന്ധിതരാക്കിയതെന്ന് കമ്പനി അറിയിച്ചു.

വിലവർധനയോടെ 500 ഗ്രാം അമൂൽ വെണ്ണയുടെ വില 310 രൂപയിൽനിന്ന് 325 രൂപയായി. സാധാരണ അമൂൽ നെയ്യിന്റെ ഒരു ലിറ്റർ പാക്കിന് 630 രൂപയായിരുന്നത് 680 രൂപയായി ഉയർന്നു. പശുവിൻ നെയ്യിന്റെ ലിറ്റർ പാക്കിന്റെ വില 695 രൂപയിൽനിന്ന് 735 രൂപയായും വർധിപ്പിച്ചു.

You may also like