Home Keralaപ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു;ഇനി താമസം ഇടപ്പഴഞ്ഞിയിൽ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ വാടക വീട് മാറുന്നു;ഇനി താമസം ഇടപ്പഴഞ്ഞിയിൽ

by news_desk1
0 comments

തിരുവനന്തപുരം: കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ നീളുന്നതിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ താമസം മാറുന്നു. ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിൽനിന്ന് ഇടപ്പഴഞ്ഞിയിലെ മറ്റൊരു വാടകവീട്ടിലേക്കാണ് താമസം മാറ്റുന്നത്. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുമെന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

കഴിഞ്ഞ ഒക്ടോബർ 17നാണ് കന്റോൺമെന്റ് ഹൗസിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങൾ കത്തിനശിച്ചിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി ഔദ്യോഗിക വസതി വിട്ട പിണറായി വിജയൻ ബേക്കറി ജംഗ്ഷനിലെ വാടകവീട്ടിലായിരുന്നു താമസം.

കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കന്റോൺമെന്റ് ഹൗസ് സന്ദർശിച്ചിരുന്നു. അറ്റകുറ്റപ്പണികൾ അടിയന്തരമായി വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി അറിയിച്ചുകൊണ്ട് സന്ദർശനത്തിന്റെ ദൃശ്യങ്ങൾ മന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികൾ നീളുന്ന സാഹചര്യത്തിലാണ് പിണറായി വിജയൻ പുതിയ വാടകവീട്ടിലേക്ക് മാറുന്നത്.

You may also like