Home Nationalഡൽഹിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം; പൊലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജപരിചയം, ഒരാൾ പിടിയിൽ

ഡൽഹിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം; പൊലീസ് ഉദ്യോഗസ്ഥരെന്ന് വ്യാജപരിചയം, ഒരാൾ പിടിയിൽ

by news_desk1
0 comments

ന്യൂഡൽഹി: ഡൽഹി കൽക്കാജിയിൽ 17കാരിക്ക് നേരെ കൂട്ടബലാത്സംഗം നടന്നതായി പരാതി. പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുമ്പോഴാണ് അക്രമികൾ എത്തിയതെന്നാണ് പരാതി. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടി. മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കൽക്കാജിയിലെ ക്ഷേത്രസന്ദർശനത്തിന് ശേഷം പെൺകുട്ടിയും ആൺസുഹൃത്തും പാർക്കിലെത്തിയപ്പോഴാണ് അക്രമികൾ സമീപിച്ചത്. പൊലീസ് ഉദ്യോഗസ്ഥരാണെന്ന് വ്യാജമായി പരിചയപ്പെടുത്തിയ ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി മൊഴി നൽകി.

രാത്രി 8.45ഓടെ സംഭവത്തെക്കുറിച്ച് പിസിആർ സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം കൽക്കാജി മന്ദിറിനും ഇസ്‌കോൺ ക്ഷേത്രത്തിനും ഇടയിലുള്ള പാർക്കിലെത്തി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പാർക്കിലും പരിസര പ്രദേശങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

പ്രതികൾക്ക് 25നും 30നും ഇടയിൽ പ്രായമുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതിൽ ഒരാളെ പൊലീസ് പിടികൂടി. ഏറ്റുമുട്ടലിനും ചെറിയ തോതിലുള്ള വെടിവെപ്പിനും ശേഷമാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

മറ്റ് രണ്ട് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

You may also like