3
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുതലാളിമാരുടെ ചെലവിൽ ഇനിയും പോകുമെന്ന് പറയുന്ന മുഖ്യമന്ത്രി നാണക്കേടാണെന്നും അഴിമതിയെന്ന കാര്യത്തിൽ ആർക്കാണ് സംശയമെന്നും അദ്ദേഹം ചോദിച്ചു.
രാവിലെ മുതൽ രാത്രി വരെ കള്ളം പറഞ്ഞാലേ ഉറക്കം വരൂ എന്ന അവസ്ഥയാണ് മുഖ്യമന്ത്രിക്കെന്നും ഗോവിന്ദൻ ആരോപിച്ചു. പ്രതിപക്ഷ നേതാവായിരുന്ന കാലത്തെ അതേ സ്വഭാവമാണ് സതീശന് ഇപ്പോഴുമെന്നും അദ്ദേഹം പറഞ്ഞു. കേസുകളെ ഭയമില്ലെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
