Home Nationalഎയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്പെൻഷൻ; പറക്കുന്നതിന് മുമ്പ് മദ്യപിച്ചതായി കണ്ടെത്തി

എയർ ഇന്ത്യയിൽ വീണ്ടും പൈലറ്റിന് സസ്പെൻഷൻ; പറക്കുന്നതിന് മുമ്പ് മദ്യപിച്ചതായി കണ്ടെത്തി

by news_desk1
0 comments

ദില്ലി: വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് മദ്യപിച്ചതായി കണ്ടെത്തിയ പൈലറ്റിനെ എയർ ഇന്ത്യ സസ്പെൻഡ് ചെയ്തു. സൂറിച്ച്–ദില്ലി എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റിനെതിരെയാണ് നടപടി. സെപ്റ്റംബർ ആറിന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിലായിരുന്നു സംഭവം.

ശാരീരിക ക്ഷമതാ പരിശോധനയിലാണ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടർന്ന് വിമാനം പുറപ്പെടുന്നത് വൈകി. അന്തിമ മെഡിക്കൽ പരിശോധനാ റിപ്പോർട്ടും അന്വേഷണവും പൂർത്തിയായ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

You may also like