Home Nationalപ്രതിഷേധത്തിന് ആളെ ഇറക്കിയിട്ട് വിദേശത്തേക്ക്; രാഹുൽ ഗാന്ധി 10 വർഷത്തിനിടെ നടത്തിയത് 270 യാത്രകളെന്ന് ബിജെപി എംപി

പ്രതിഷേധത്തിന് ആളെ ഇറക്കിയിട്ട് വിദേശത്തേക്ക്; രാഹുൽ ഗാന്ധി 10 വർഷത്തിനിടെ നടത്തിയത് 270 യാത്രകളെന്ന് ബിജെപി എംപി

by news_desk1
0 comments

ന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തശേഷം രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുകയാണെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ. കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രതിപക്ഷ നേതാവ് 270 തവണ വിദേശയാത്ര നടത്തിയെന്നും ദുബെ അവകാശപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം യാത്രയെ വിമർശിച്ചായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.

“ജനങ്ങളെ പ്രകോപിപ്പിച്ചശേഷം രാഹുൽ ഗാന്ധി ഇപ്പോൾ വിയറ്റ്നാമിലേക്ക് പോയിരിക്കുകയാണ്. എന്തിനാണ് അദ്ദേഹം വിയറ്റ്നാമിലേക്കോ മറ്റേതെങ്കിലും വിദേശരാജ്യങ്ങളിലേക്കോ പോകുന്നത്? അവിടെ ആരെയാണ് കാണുന്നത്?” എന്നായിരുന്നു ദുബെയുടെ ചോദ്യം.

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം രാഹുൽ ഗാന്ധി എവിടെയെങ്കിലും കുത്തിയിരിപ്പ് സമരം നടത്തുകയാണെന്നും ദുബെ പരിഹസിച്ചു. ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ ദേശീയ പതാക ഉപയോഗിച്ചതിനെയും അദ്ദേഹം വിമർശിച്ചു. പ്രതിഷേധക്കാർ ദേശീയ പതാകയുടെ അന്തസ്സിനെ അവഗണിക്കുകയാണെന്നും ബിജെപി എംപി ആരോപിച്ചു.

You may also like