Home Keralaഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; തിരച്ചിൽ കാര്യക്ഷമമല്ലെന്ന് വിമർശനം

ഗൗതം കൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; തിരച്ചിൽ കാര്യക്ഷമമല്ലെന്ന് വിമർശനം

by news_desk1
0 comments

കൊല്ലം: നീണ്ടകരയിൽ കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ വീട് സന്ദർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ കുടുംബത്തെ ആശ്വസിപ്പിച്ചു. ഗൗതം കൃഷ്ണനുവേണ്ടിയുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാന സർക്കാരിനെയും ഫിഷറീസ് വകുപ്പിനെയും മുസ്ലിം ലീഗിനെയും രൂക്ഷമായി വിമർശിച്ചു.

ഭരണമാറ്റം കൊണ്ടുവരുമെന്ന് അവകാശപ്പെട്ട സർക്കാർ ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. വന്ദേമാതരം, സവർക്കർ തുടങ്ങിയ അനാവശ്യ വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന മുസ്ലിം ലീഗ്, വാശിപിടിച്ച് ഏറ്റെടുത്ത ഫിഷറീസ് വകുപ്പ് എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. കാണാതായവർക്കായുള്ള നിലവിലെ തിരച്ചിൽ കാര്യക്ഷമമല്ലെന്നും ആരോപിച്ചു.

മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയിട്ടും സംസ്ഥാന സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി നിർവഹിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി.

അതേസമയം, ഭർത്താവിനെയും അച്ഛനെയും കടലെടുത്ത വേദനയിൽ കഴിയുന്ന രേഷ്മ മകൻ ഗൗതം കൃഷ്ണനുവേണ്ടിയുള്ള കാത്തിരിപ്പ് പത്താം ദിവസവും തുടരുകയാണ്.

You may also like