9
പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിലെ സർക്കാർ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് പാമ്പുകടിയേറ്റു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ചാവക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ആശുപത്രി പരിസരം അടിയന്തരമായി വൃത്തിയാക്കി സുരക്ഷ ഉറപ്പാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
