Home Businessയു.പി.ഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക: വരുന്നു പുതിയ മാറ്റങ്ങൾ; ചില ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ സാധ്യത

യു.പി.ഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക: വരുന്നു പുതിയ മാറ്റങ്ങൾ; ചില ഇടപാടുകൾക്ക് ഫീസ് ഈടാക്കാൻ സാധ്യത

by news_desk3
0 comments

ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ ഇടപാടുകളിൽ വിപ്ലവം സൃഷ്ടിച്ച യു.പി.ഐ (UPI) ഉപയോഗത്തിന് സർവീസ് ചാർജ് ഈടാക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ് ഇടപാടുകൾക്ക് (Merchant Transactions) 0.25 ശതമാനം മുതൽ 0.4 ശതമാനം വരെ ഫീസ് ഈടാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.

അതേസമയം, സാധാരണക്കാർക്ക് ആശ്വാസമായി വ്യക്തികൾ തമ്മിലുള്ള (P2P) ഇടപാടുകളെയും ചെറിയ തുകയ്ക്കുള്ള ദൈനംദിന പർച്ചേസുകളെയും ഈ മാറ്റം യാതൊരു തരത്തിലും ബാധിക്കില്ല.

ടാക്സേഷൻ ആൻഡ് അദർ ലോസ് (Taxation & Other Laws Bill) ബില്ലിൽ കൊണ്ടുവരുന്ന പുതിയ നിയമഭേദഗതിയാണ് ഇത്തരത്തിൽ ഫീസ് ഈടാക്കാനുള്ള വാതിൽ തുറക്കുന്നത്. ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട വലിയ തുകകളുടെ ഡിജിറ്റൽ കൈമാറ്റങ്ങൾക്കാണ് ഈ തുക ഈടാക്കാൻ സർക്കാരിന് അധികാരം നൽകുന്നത്. നിലവിൽ പൂജ്യം ചാർജിൽ പ്രവർത്തിക്കുന്ന സിസ്റ്റത്തിൽ കൂടുതൽ സുതാര്യതയും ഘടനാപരമായ മാറ്റങ്ങളും കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് കേന്ദ്ര നീക്കം.

You may also like