Home Keralaവീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ചക്കക്കൊമ്പനെന്ന് നാട്ടുകാർ

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കിയിൽ ആദിവാസി യുവാവിന് ദാരുണാന്ത്യം, ചക്കക്കൊമ്പനെന്ന് നാട്ടുകാർ

by news_desk1
0 comments

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഇടുക്കി പന്നിയാർ പന്തടികളത്ത് ആദിവാസി യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. പന്തടികളം സ്വദേശി വിജയൻ (47) ആണ് മരിച്ചത്. പണിസ്ഥലത്തെ ഷെഡിൽ നിന്ന് രാവിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. ചക്കക്കൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വിവരം.

ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. ജോലിസ്ഥലത്തെ ഷെഡിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് വിജയൻ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാട്ടാന ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചതായാണ് വിവരം. ഇന്നലെ പാലക്കാട് അട്ടപ്പാടിയിലും കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ മരിച്ചിരുന്നു. മണ്ണാർക്കാട് സ്വദേശി ബുഷാര (52) ആണ് മരിച്ചത്.

തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയിൽ ഇറങ്ങിയ വിനോദസഞ്ചാരികളെയാണ് കാട്ടാന ആക്രമിച്ചത്. വനപാലകർ അപകട മുന്നറിയിപ്പ് നൽകിയിട്ടും ആനയെ കാണാൻ പുഴയിൽ നിന്ന് മാറാതെ തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് വിവരം. ആക്രമണത്തിൽ ഒരു വിരൽ ഉൾപ്പെടെ അറ്റുപോയ ബുഷാരയെ ഗുരുതര പരിക്കുകളോടെ താവളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.

ഇടുക്കിയിലെ വിജയന്റെ മരണത്തോടെ സംസ്ഥാനത്ത് കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട ആശങ്ക വീണ്ടും ശക്തമാകുകയാണ്.

You may also like