Home Internationalഗാസയിൽ ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു; ‘ബോർഡ് ഓഫ് പീസ്’ നിർദേശം അംഗീകരിക്കില്ല

ഗാസയിൽ ട്രംപിന്റെ സമാധാന പദ്ധതി തള്ളി നെതന്യാഹു; ‘ബോർഡ് ഓഫ് പീസ്’ നിർദേശം അംഗീകരിക്കില്ല

by news_desk1
0 comments

ജെറുസലേം: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച 15 ഇന സമാധാന പദ്ധതി ഇസ്രയേൽ തള്ളി. ‘ബോർഡ് ഓഫ് പീസ്’ എന്ന പേരിൽ ട്രംപ് മുന്നോട്ടുവച്ച നിർദേശം അംഗീകരിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ഹമാസ് പൂർണമായും ആയുധം ഉപേക്ഷിക്കുന്നതുവരെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. ഹമാസിന്റെ പൂർണ നിരായുധീകരണം സാധ്യമാകണമെന്ന നിലപാടിലാണ് വെടിനിർത്തൽ ധാരണ നിലനിൽക്കുന്നതിനിടയിലും ഗാസയിൽ ഇസ്രയേൽ സൈനിക ആക്രമണം തുടരുന്നത്. ഇതിനിടെയാണ് ട്രംപിന്റെ സമാധാന പദ്ധതി തള്ളുന്ന നിലപാട് നെതന്യാഹു വ്യക്തമാക്കിയത്.

വെടിനിർത്തൽ കരാറിന് പിന്നാലെ യുദ്ധം പൂർണമായി അവസാനിപ്പിക്കുന്നതിനുള്ള തന്റെ 15 ഇന പദ്ധതിയിൽ വലിയ പുരോഗതിയുണ്ടായതായി കഴിഞ്ഞ മാസം ട്രംപ് അവകാശപ്പെട്ടിരുന്നു. 2023 ഒക്ടോബർ 7ന് ഹമാസ് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പലസ്തീനിൽ ഇസ്രയേൽ വ്യാപക സൈനിക നടപടി ആരംഭിച്ചത്.

You may also like