Home Keralaസ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം; തിരുവനന്തപുരത്ത് ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല

സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ആഘോഷം; തിരുവനന്തപുരത്ത് ദേശീയപതാക ഉയർത്തി മുഖ്യമന്ത്രി, വന്ദേമാതരം ആലപിച്ചില്ല

by news_desk1
0 comments

തിരുവനന്തപുരം: 80-ാം സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തും വിപുലമായ ചടങ്ങുകൾ നടന്നു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു പതാക ഉയർത്തിയത്. ചടങ്ങിൽ വന്ദേമാതരം ആലപിച്ചില്ല. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് പുഷ്പവൃഷ്ടിയും നടന്നു.

വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. സംസ്ഥാനത്തെ 14 ജില്ലകളിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടന്നു. ജില്ലാ ആസ്ഥാനങ്ങളിൽ മന്ത്രിമാർ ചടങ്ങുകളിൽ പങ്കെടുത്തു. സർക്കാർ പരിപാടികളിലും സ്കൂളുകളിലും വന്ദേമാതരം ആലാപനം ഉണ്ടായില്ല.

പ്രളയത്തെ പ്രതിരോധിക്കാൻ ശാസ്ത്രീയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ജീവൻ നഷ്ടമായവർക്ക് ആദരമർപ്പിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണമെന്ന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിതശൈലിയും പിന്തുടരുന്ന വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പുതുതലമുറയ്ക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണമെന്നും ലഹരി എന്ന വിപത്തിനെ പടിയിറക്കണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വിരുദ്ധ പ്രവർത്തനം സർക്കാരിന്റെ മുൻഗണന പട്ടികയിലാണെന്നും കൂട്ടിച്ചേർത്തു.

പ്രധാന നേതാവിന് പോലും വിവേചനം നേരിടേണ്ടി വന്ന സാഹചര്യം പരാമർശിച്ച മുഖ്യമന്ത്രി, യുവത്വം രാഷ്ട്രീയബോധ്യമില്ലാത്തവരല്ലെന്നും ചൂണ്ടിക്കാട്ടി. തിരുത്തൽ ശക്തിയാകാൻ യുവാക്കൾക്ക് കഴിയുമെന്നും സമീപകാല സംഭവങ്ങൾ അത് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

You may also like