9
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ചാണ് സിജെപി സമരത്തിന് ആഹ്വാനം ചെയ്തത്. കേന്ദ്ര സർക്കാരിനെതിരെ അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് സിജെപി ആവശ്യപ്പെട്ടു.
അടുത്ത ഘട്ടത്തിലെ സമരപരിപാടികൾ നാളെ പ്രഖ്യാപിക്കുമെന്ന് സിജെപി അറിയിച്ചു. വിദ്യാർത്ഥികൾക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കുന്നതിലും റദ്ദാക്കുന്നതിലും കേന്ദ്ര സർക്കാർ ഒളിച്ചുകളി നടത്തുകയാണെന്നും സിജെപി ആരോപിച്ചു. ഇതിനെതിരെയാണ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
