പാലക്കാട്: ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പാലക്കാട് ഗവ. മെഡിക്കൽ കോളജിലും ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴിലുമാണ് ഒഴിവുകൾ.
പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ/ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ (ആർസിഐ) അംഗീകാരമുള്ള ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിൽ ബിരുദാനന്തര ബിരുദം (MASLP) അല്ലെങ്കിൽ ബിരുദം (BASLP), സാധുവായ ആർസിഐ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി സെപ്റ്റംബർ 15ന് രാവിലെ 10ന് മെഡിക്കൽ കോളജ് മെയിൻ ബ്ലോക്കിൽ നടക്കുന്ന വോക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0491 2951010.
ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന പെയ്ൻ ആൻഡ് പാലിയേറ്റീവ് പ്രൊജക്റ്റിൽ ജി.എൻ.എം. നഴ്സ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. 45 വയസ് കവിയാത്തവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 23,490 രൂപ. ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സെപ്റ്റംബർ 12ന് മുമ്പായി dmohomoeopkd1@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം. ഫോൺ: 7306434076.
