Home Localവാടാനപ്പള്ളി കടപ്പുറത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, 23 കേസുകളുണ്ടെന്ന് പൊലീസ്

വാടാനപ്പള്ളി കടപ്പുറത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം, 23 കേസുകളുണ്ടെന്ന് പൊലീസ്

by news_desk1
0 comments

തൃശ്ശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പ്രദേശവാസിയായ സലാം (40) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് തീരദേശത്ത് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സലാമിനെതിരെ 23ഓളം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി സലാമും സുഹൃത്തും തമ്മിൽ പ്രദേശത്ത് വെച്ച് രൂക്ഷമായ അടിപിടിയുണ്ടായിരുന്നതായി പൊലീസിന് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ കല്ലുകൊണ്ട് ഇടിച്ചതിന് സമാനമായ മുറിവുകളും ചതവുകളും കണ്ടെത്തിയിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം പൂർത്തിയായ ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് വാടാനപ്പള്ളി പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

You may also like