തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ നിർണായകമായേക്കാവുന്ന നീക്കം. മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് മാനേജറായിരുന്ന ലീയുടെ മരണവുമായി ബന്ധപ്പെട്ട് ഗ്യാനേഷ് കുമാറിനെതിരെ മൊഴി നൽകാൻ തയ്യാറാണെന്ന് ലീയുടെ സുഹൃത്ത് സർക്കാരിനെയും വിജിലൻസിനെയും അറിയിച്ചതായാണ് വിവരം.
ലീ മാനസിക പീഡനം നേരിട്ടിരുന്നുവെന്നാണ് സുഹൃത്തിന്റെ പ്രധാന വെളിപ്പെടുത്തൽ. കമ്പനിയുടെ മുൻ ജീവനക്കാരനായ ഇയാൾ അന്വേഷണത്തിന്റെ ഭാഗമായി നിർണായക വിവരങ്ങൾ കൈമാറാൻ മുന്നോട്ടുവന്നതായാണ് റിപ്പോർട്ട്. എന്നാൽ, മൊഴിയുടെ വിശദാംശങ്ങളോ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളോ ഇതുവരെ പുറത്തുവന്നിട്ടില്ല.
വിജിലൻസ് അന്വേഷണത്തിന് പുറമെ ഗ്യാനേഷ് കുമാറിനെതിരെ ക്രൈംബ്രാഞ്ചും കേസെടുത്തേക്കുമെന്നാണ് സൂചന. ആരോപണങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനും ശക്തമായ തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഇതിന്റെ ഭാഗമായി മലേഷ്യയിലെത്തി ലീയുടെ ബന്ധുക്കളെ നേരിൽക്കണ്ട് മൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
