14
തൃശൂർ: വീടിന്റെ അടുക്കളയിൽ ദമ്പതികളെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം താമസിക്കുന്ന കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ അടുക്കളയിൽ വെട്ടേറ്റ നിലയിലായിരുന്നു.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക സംശയം. മരിച്ച സന്തോഷിന്റെ കൈയിൽ വെട്ടരിവാളും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
