Home Keralaചൂരൽമലയിൽ വീണ്ടും പുലിയിറങ്ങി; വീട്ടിലെ വളർത്തുനായയെ പിടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ചൂരൽമലയിൽ വീണ്ടും പുലിയിറങ്ങി; വീട്ടിലെ വളർത്തുനായയെ പിടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

by news_desk1
0 comments

കൽപ്പറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. ചൂരൽമല വില്ലേജ് റോഡിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഇത് നാലാം തവണയാണ് വിജയന്റെ വീട്ടിൽ പുലി എത്തുന്നത്. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്ത് വീണ്ടും പുലിയിറങ്ങിയത്. പ്രദേശത്ത് പുലിയുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടായിരുന്നതിനാൽ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ നടപടിയുണ്ടായില്ലെന്നാണ് വിജയൻ പറയുന്നത്.

വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ വലിയ ഭീതിയിലാണ്.

You may also like