Home Keralaഗൗതം കൃഷ്ണന്റെ അമ്മയോട് ‘ഡിമാൻഡ്’ പരാമർശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി

ഗൗതം കൃഷ്ണന്റെ അമ്മയോട് ‘ഡിമാൻഡ്’ പരാമർശം; നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി

by news_desk1
0 comments

കൊല്ലം: നീണ്ടകര ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റി ഉത്തരവായി. കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ അമ്മയുമായി നടത്തിയ ചർച്ചയ്ക്കിടെ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്നുണ്ടായ ‘ഡിമാൻഡ്’ പരാമർശം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റിയതെന്നാണ് വിവരം.

കൊല്ലത്തെ മറ്റൊരു ഓഫീസിലേക്കാണ് അസിസ്റ്റന്റ് ഡയറക്ടറെ സ്ഥലംമാറ്റിയത്. കടലിൽ കാണാതായ ഗൗതം കൃഷ്ണന്റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഗൗതത്തെ കാണാതായിട്ട് ഇന്ന് ഒൻപതാം ദിവസമാണ്.

ഇന്നലെയും കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇടവിട്ടുള്ള മഴയെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകുന്നതും ശക്തമായ അടിയൊഴുക്കും തെരച്ചിൽ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുകയാണ്. ഇന്നും തെരച്ചിൽ തുടരുകയാണ്.

You may also like