Home Keralaതാവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് രണ്ട് വിദ്യാർഥിനികൾക്ക് പരിക്ക്

by news_desk1
0 comments

കണ്ണൂർ: ക്ലാസിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്. കണ്ണൂർ നഗരത്തിലെ താവക്കരയിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. പാനൂർ സ്വദേശിനി ആവണി (19), ചെറുപറമ്പ് സ്വദേശിനി സ്നേഹ (20) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ബി.എസ്‌സി വിദ്യാർഥിനികളാണ് ആവണിയും സ്നേഹയും.

രാവിലെ ക്ലാസിലേക്ക് പോകുന്നതിനിടെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്നു ഇരുവരും. ഇതിനിടെ കണ്ണൂർ-വടകര റൂട്ടിൽ സർവീസ് നടത്തുന്ന ‘ഐവാൻ’ എന്ന സ്വകാര്യ ബസ് വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് വീണു.

ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാരും പൊലീസും വ്യക്തമാക്കി. അപകടത്തെ തുടർന്ന് ബസ് ഡ്രൈവറായ ആദർശിനെയും കണ്ടക്ടറെയും കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു.

You may also like