Home Entertainmentമമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ വീണ്ടും; ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്

മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്മുഖൻ വീണ്ടും; ‘ലോ ആൻഡ് ഓർഡർ’ ടീസർ പുറത്ത്

by news_desk1
0 comments

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സെപ്റ്റംബർ നാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്റെ ഭാഗമായാണ് ടീസർ പുറത്തുവിട്ടത്. ‘തുടരും’ ഫെയിം പ്രകാശ് വർമ്മയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രഞ്ജിത്ത്–മമ്മൂട്ടി കൂട്ടുകെട്ടിൽ 2004ൽ പുറത്തിറങ്ങിയ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ് ‘ലോ ആൻഡ് ഓർഡറി’ന്റെ പ്രധാന പ്രത്യേകത.

അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.

You may also like