9
തിരുവനന്തപുരം: ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിക്കാത്തതിനെ തുടർന്ന് മോഹൻലാലിന്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റിവച്ചു. മോഹൻലാൽ ഒഴികെയുള്ള താരങ്ങൾ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. ഗായിക കെ.എസ്. ചിത്ര, മനോജ് കെ. ജയൻ അടക്കമുള്ളവർ ഓസ്‌ട്രേലിയയിൽ എത്തിയെങ്കിലും മോഹൻലാലിന് വീസ ലഭിച്ചിരുന്നില്ല.
വീസ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അതേസമയം, ഷോ മറ്റൊരു ദിവസം നടത്തുമെന്ന് മോഹൻലാൽ പ്രതികരിച്ചു. ഓസ്‌ട്രേലിയൻ വീസയ്ക്കുള്ള കർശന വ്യവസ്ഥകളാണ് മോഹൻലാലിന് വീസ ലഭിക്കുന്നതിന് തടസമായതെന്നാണ് വിവരം.
