Home Keralaകുറഞ്ഞ വിലയ്ക്ക് റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയായി മറിച്ചുവിൽപ്പന

കുറഞ്ഞ വിലയ്ക്ക് റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയായി മറിച്ചുവിൽപ്പന

by news_desk1
0 comments

തിരുവനന്തപുരം: ചാക്കിന് പുറത്ത് ബ്രാൻഡഡ് അരിയുടെ പേര്, അകത്ത് റേഷൻ അരി. പാറശാല കാരാളിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 199 ചാക്ക് റേഷൻ അരിയും നാല് ചാക്ക് ഗോതമ്പും സിവിൽ സപ്ലൈസ് സംഘം പിടിച്ചെടുത്തു.

റേഷൻ അരി കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് പോളിഷ് ചെയ്ത് ‘സുരേഖ’, ‘സോടെക്‌സ്’ തുടങ്ങിയ ബ്രാൻഡുകളുടെ പേരിൽ ഉയർന്ന വിലയ്ക്ക് മറിച്ചുവിൽക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് വിവരം. പാറശാല പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും റേഷൻ അരി ശേഖരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് വിവരം. പാറശാല കാരാളിയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അടുക്കളയിലും ബാത്ത്‌റൂമിലുമടക്കം റേഷൻ അരി ‘സുരേഖ’ അരിയുടെ ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തി.

തമിഴ്‌നാട് കളിയിക്കാവിള സ്വദേശിയായ ഒരാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് അരി പിടിച്ചെടുത്തത്. ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല.

റേഷൻ കടകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് അരി ശേഖരിച്ച് കൂടുതൽ വിലയ്ക്ക് വിൽക്കുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം. ‘സുരേഖ’, ‘സോടെക്‌സ്’ തുടങ്ങിയ ബ്രാൻഡുകളുടെ പേരിലാണ് അരി വിപണനം ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത അരിയും ഗോതമ്പും സിവിൽ സപ്ലൈസ് ഗോഡൗണിലേക്ക് മാറ്റി. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ഏകദേശം 75,000 കിലോഗ്രാം റേഷൻ അരി പിടിച്ചെടുത്തിട്ടുണ്ടെന്നാണ് കണക്ക്.

You may also like