കോഴിക്കോട്: സമസ്ത കാന്തപുരം വിഭാഗം പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണെന്ന് എസ്എഫ്ഐ. പൊതുനിരത്തുകളിലും വേദികളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ ‘പ്രദർശിപ്പിക്കുന്നത്’ അനുവദനീയമല്ലെന്ന തരത്തിലുള്ള പരാമർശങ്ങൾ ആധുനിക ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കി. …
#BreakingNews
-
-
Kerala
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം: ജീവനക്കാർ പ്രതിഷേധത്തിലേക്ക്; സ്ഥലമാറ്റവും സ്ഥാനക്കയറ്റവും നഷ്ടപ്പെടുമെന്ന് ആശങ്ക
by news_desk1by news_desk1പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ ജീവനക്കാർ പ്രതിഷേധത്തിലേക്ക്. ഡിവിഷൻ വിഭജനം തൊഴിലാളികളുടെ സ്ഥാനക്കയറ്റത്തെയും സ്ഥലമാറ്റത്തെയും ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മംഗളൂരുവിൽ ജോലി ചെയ്യുന്ന 1500 ജീവനക്കാരിൽ 60 ശതമാനവും മലയാളികളാണ്. ഇവരിൽ ഭൂരിഭാഗം പേരും വർഷങ്ങളായി പാലക്കാട് ഡിവിഷന് പുറത്താണ് …
-
Business
സവാള വില വീണ്ടും മേലോട്ട്; ചില്ലറ വിപണിയിൽ കിലോയ്ക്ക് 80 രൂപ കടന്നു
by news_desk1by news_desk1കോഴിക്കോട്: സംസ്ഥാനത്ത് സവാള വില ഉയരുന്നു. ചില്ലറ വിപണിയിൽ ഒരു കിലോ സവാളയുടെ വില 80 രൂപ കടന്നു. ഓണക്കാലത്ത് ഉയർന്ന വില ഓണം കഴിഞ്ഞിട്ടും കുറഞ്ഞിട്ടില്ല. സവാള ഉൽപാദിപ്പിക്കുന്ന അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ പ്രശ്നങ്ങളാണ് വില ഉയരാൻ കാരണമെന്നാണ് പറയുന്നത്. …
-
National
ഖാർഗെ പ്രസംഗിച്ച വേദി ‘ശുദ്ധീകരിച്ച’ സംഭവം: എൻഡിഎയിൽ ഭിന്നത; ആശങ്കയെന്ന് ചിരാഗ് പാസ്വാൻ
by news_desk1by news_desk1ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനി രാംലീല മൈതാനത്ത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ നടന്ന ‘ശുദ്ധീകരണ’ ചടങ്ങിനെ ചൊല്ലി എൻഡിഎയിൽ ഭിന്നത. സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ വ്യക്തമാക്കി. സാമൂഹിക സാഹചര്യങ്ങളിൽ ഇപ്പോഴും മാറ്റമുണ്ടാകാത്തത് സർക്കാരിനും ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്നും …
-
Top StoriesInternational
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 734 ആയി; ടിബറ്റിൽ 49 ഇന്ത്യക്കാരെ കാണാതായി
by news_desk1by news_desk1കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 734 ആയി ഉയർന്നു. ഇതിനിടെ ദുരന്തബാധിത ടിബറ്റ് മേഖലയിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ചൈന അറിയിച്ചു. ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി. ടിബറ്റ് സ്വയംഭരണ …
-
Kerala
ആശാലതയുടെ മരണം: പിണറായി വിജയന്റെ ആരോപണം തള്ളി എഡിഎം റിപ്പോർട്ട്; ‘സ്ഥലംമാറ്റമല്ല കാരണം’
by news_desk1by news_desk1കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എഡിഎം നടത്തിയ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് സമർപ്പിച്ചു. ജോലി സമ്മർദ്ദമോ സ്ഥലംമാറ്റമോ അല്ല ആശാലതയുടെ മരണകാരണമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. കഴിഞ്ഞ അഞ്ച് വർഷമായി ജീവനക്കാരി കടുത്ത …
-
Kerala
പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലറുമായി ഡ്രൈവർ കടന്നു; പിന്നാലെ പോയ പൊലീസ് തമിഴ്നാട്ടിൽ നിന്ന് പിടികൂടി
by news_desk1by news_desk1കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലറുമായി കടന്ന ഡ്രൈവറെ പിന്തുടർന്ന് പിടികൂടി. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് ട്രെയിലറും ഡ്രൈവർ ഭുവനേശ്വർ മിശ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് അപകടത്തെ തുടർന്ന് തൃക്കാക്കര പൊലീസ് ട്രെയിലർ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ …
-
Kerala
‘കേരള’യിൽ അക്ഷരം ചേർക്കാൻ പാഴ്ചെലവ് വേണ്ട; പേര് മാറ്റത്തിന് ചീഫ് സെക്രട്ടറിയുടെ സർക്കുലർ
by news_desk1by news_desk1തിരുവനന്തപുരം: ‘കേരള’ എന്നത് ‘കേരളം’ എന്ന് മാറ്റുന്നതിന്റെ പേരിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കേണ്ടതില്ലെന്ന് സർക്കാർ. നിലവിലുള്ള പേപ്പറുകളും ഫയലുകളും ഉപേക്ഷിക്കാതെ മഷി ഉപയോഗിച്ച് ആവശ്യമായ അക്ഷരം ചേർത്ത് തിരുത്താമെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്ഹ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു. ഓഫീസ് …
-
Local
തൃശൂർ പുലിക്കളി മഹോത്സവം 2026: മത്സരഫലം പ്രഖ്യാപിച്ചു; അയ്യന്തോൾ ഓവറോൾ ചാമ്പ്യൻമാർ
by news_deskby news_deskതൃശൂർ. പുലിക്കളി സംഘം അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതി ഒന്നാം സ്ഥാനവും, ഒളരിക്കര ദേശം പുലിക്കളി സംഘം രണ്ടാം സ്ഥാനവും, യുവജനസംഘം പുലിക്കളി സമിതി, വിയ്യൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ടാബ്ലോ-സമകാലികം: കാനാട്ടുകര ദേശം ഒന്നാം സ്ഥാനവും, സീതാറാം മിൽ …
-
Local
മകന്റെ വെട്ടേറ്റ് 80കാരനായ അച്ഛൻ മരിച്ചു; രക്ഷപ്പെടാൻ ശ്രമിച്ച മകൻ പിടിയിൽ
by news_desk1by news_desk1തൃശൂർ: തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (80) ആണ് മരിച്ചത്. സംഭവത്തിൽ കുമാരന്റെ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് വ്യക്തമാക്കി. കനോലി പുഴയിൽ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു കുമാരൻ. വീടിനകത്തേക്ക് കയറുന്നതിനിടെ …
