6
തൃശ്ശൂർ: പുതുക്കാട്ടിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശിനി ബിന്ദു (49)യാണ് മരിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. യാത്രയ്ക്കിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഡ്രൈവർ കുഴഞ്ഞുവീണ നിലയിലായിരുന്നുവെന്നാണ് ലഭിച്ച വിവരം.
നിയന്ത്രണം വിട്ട ബസ് ദേശീയപാതയോരത്തെ ഒരു കടയിലേക്ക് ഇടിച്ചുകയറി നിന്നു. അപകടത്തെ തുടർന്ന് സ്ഥലത്ത് പരിഭ്രാന്തി പരന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

