7
കൊച്ചി: എറണാകുളത്ത് ഫ്ലാറ്റിൽ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ സൗത്ത് സ്റ്റാർ അപ്പാർട്ട്‌മെന്റിലാണ് ഇന്ന് പുലർച്ചെ 4.15ഓടെ സംഭവം നടന്നത്.
അഞ്ച് യുവതികൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കടന്നാണ് അജ്ഞാതൻ പീഡനശ്രമം നടത്തിയതെന്നാണ് പരാതി. സംഭവത്തെ തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

