Home Localനാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വീണ്ടും അന്വേഷണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് കോടതി അനുമതി

നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വീണ്ടും അന്വേഷണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് കോടതി അനുമതി

by news_desk1
0 comments

തൃശൂർ: ചാവക്കാട് നാലുദിവസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിൽ വർഷങ്ങൾക്കുശേഷം വീണ്ടും അന്വേഷണം. പോസ്റ്റുമോർട്ടം നടത്താതെ മറവ് ചെയ്ത കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അനുമതി നൽകി.

2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം-മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം മറവ് ചെയ്തത്.

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20ന് മുഹ്സിന മരിച്ചിരുന്നു. ഭർത്താവ് മതിയായ ചികിത്സ നൽകാതിരുന്നതാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്നാരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ മരണവും അന്വേഷണ പരിധിയിൽ വീണ്ടും എത്തിയത്.

കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുന്നതിനായി ചാവക്കാട് സബ് ഇൻസ്പെക്ടർ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താൻ കോടതി അനുമതി നൽകിയത്.

You may also like