Home Entertainment‘ക്യൂട്ട് സൈക്കോ’ മുതൽ ‘2026ലെ മികച്ച വില്ലൻ’ വരെ; ഈശ്വരനായി കൈയടി നേടിയതിന് ആരാധകർക്ക് നന്ദി പറഞ്ഞ് നസ്‌ലെൻ

‘ക്യൂട്ട് സൈക്കോ’ മുതൽ ‘2026ലെ മികച്ച വില്ലൻ’ വരെ; ഈശ്വരനായി കൈയടി നേടിയതിന് ആരാധകർക്ക് നന്ദി പറഞ്ഞ് നസ്‌ലെൻ

by news_desk1
0 comments

സൂര്യ നായകനായെത്തിയ തമിഴ് ചിത്രം ‘സീനി’ലൂടെ വില്ലനായി അരങ്ങേറ്റം കുറിച്ച നസ്‌ലിന് ആരാധകരുടെ അഭിനന്ദനപ്രവാഹം. ചിത്രത്തിൽ ഈശ്വരൻ എന്ന സൈക്കോ കില്ലറുടെ വേഷത്തിലാണ് താരം എത്തുന്നത്. കഥാപാത്രത്തിനും പ്രകടനത്തിനും ലഭിക്കുന്ന മികച്ച പ്രതികരണത്തിൽ സന്തോഷവും നന്ദിയും അറിയിച്ചിരിക്കുകയാണ് നസ്‌ലെൻ.

ഈശ്വരൻ എന്ന കഥാപാത്രത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് താരം ആരാധകരോടുള്ള നന്ദി അറിയിച്ചത്. ‘എല്ലാ അൻപിനും ഈശ്വരൻ നന്ദി അറിയിക്കുന്നു’ എന്നായിരുന്നു നസ്‌ലിന്റെ കുറിപ്പ്. പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയത്. ‘ക്യൂട്ട് സൈക്കോ’, ‘2026ലെ മികച്ച വില്ലൻ’ തുടങ്ങിയ കമന്റുകളിലൂടെ ആരാധകർ കഥാപാത്രത്തെയും നസ്‌ലിന്റെ അഭിനയത്തെയും പ്രശംസിക്കുകയാണ്.

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ നസ്‌ലിന്റെ തമിഴ് അരങ്ങേറ്റം കൂടിയാണ് ‘സീൻ’. മലയാളത്തിൽനിന്ന് തമിഴിലേക്കുള്ള താരത്തിന്റെ ചുവടുവയ്പ്പിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

അതേസമയം, സൂര്യ നായകനായെത്തിയ ചിത്രം തിയറ്ററുകളിൽ മികച്ച പ്രകടനം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് സിനിമ. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്രിയ നസീമും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

You may also like