4
പാലക്കാട്: ക്ലാസ് മുറിയിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. പാലക്കാട് തൃക്കടീരി പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകന്റെ മർദ്ദനത്തിനിരയായെന്ന് ആരോപിച്ചത്.
ക്ലാസിൽ സംസാരിച്ചതിനെ തുടർന്ന് അധ്യാപകനായ നൗഷാദ് മുഖത്ത് അടിച്ചെന്നാണ് വിദ്യാർത്ഥിയുടെ ആരോപണം. പരിക്കേറ്റ വിദ്യാർത്ഥിയെ ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അധ്യാപകൻ നിരന്തരം വിദ്യാർത്ഥികളോട് ക്രൂരമായി പെരുമാറാറുണ്ടെന്നും, തനിക്കും മുമ്പ് സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വിദ്യാർത്ഥി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
