Home International‘അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നെങ്കിൽ മുന്നോട്ട് പോകാം’; യുദ്ധം അവസാനിപ്പിക്കാൻ നിർദേശം നൽകിയെന്ന് ഇറാൻ

‘അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നെങ്കിൽ മുന്നോട്ട് പോകാം’; യുദ്ധം അവസാനിപ്പിക്കാൻ നിർദേശം നൽകിയെന്ന് ഇറാൻ

by news_desk1
0 comments

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പരിഹാരം അമേരിക്കയ്ക്ക് മുന്നിൽ നിർദേശിച്ചതായി ഇറാൻ. അമേരിക്ക പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ മുന്നോട്ട് പോകാമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സമാധാന ചർച്ചകളിൽ ഇറാൻ മുന്നോട്ടുവെച്ച ഉപാധികളിൽ അമേരിക്ക നാളെ നിലപാട് അറിയിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങളെക്കുറിച്ച് എല്ലാ കാര്യങ്ങളും ഖത്തറിനെ അറിയിച്ചിട്ടുണ്ടെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. ഹോർമൂസ് കടലിടുക്ക് തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ രാജ്യങ്ങൾ വഴി ചർച്ചകൾ തുടരുകയാണെന്നും അമേരിക്കയിൽ നിന്ന് ഇന്ന് മറുപടി പ്രതീക്ഷിക്കുന്നതായും അരാഗ്ചി അറിയിച്ചു.

അതേസമയം, ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായാൽ ഇറാന് ഉപരോധത്തിലും മരവിപ്പിച്ച സ്വത്തുക്കളിലും ഇളവ് നൽകാമെന്ന് അമേരിക്ക സമ്മതിച്ചതായുള്ള റിപ്പോർട്ടുകൾ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇത്തരം വാർത്തകളെല്ലാം കെട്ടുകഥയാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ആണവ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായെന്ന റിപ്പോർട്ടുകൾ ഇറാനും നിഷേധിച്ചു. അതേസമയം, ഖത്തർ വഴി മധ്യസ്ഥ ചർച്ചകൾ തുടരുകയാണെന്ന് അമേരിക്ക സ്ഥിരീകരിച്ചു.

You may also like