Home Localഎട്ടുപേരുടെ ജീവനെടുത്ത കൈപ്പമംഗലം ദേശീയപാതയിൽ നിയമം തെറ്റിച്ച് ജഡ്ജിയുടെ വാഹനം

എട്ടുപേരുടെ ജീവനെടുത്ത കൈപ്പമംഗലം ദേശീയപാതയിൽ നിയമം തെറ്റിച്ച് ജഡ്ജിയുടെ വാഹനം

by news_desk
0 comments

തൃശൂർ: എട്ടുപേരുടെ ജീവനെടുത്ത അപകട മേഖലയായ ദേശീയപാത 66-ലെ കൈപ്പമംഗലത്ത് ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തി ജഡ്ജിയുടെ വാഹനം. തുടർച്ചയായ അപകടങ്ങളെ തുടർന്ന് കശന ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും നിലനിൽക്കുന്ന റോഡിലാണ് നിയമപാലകന്റെ വാഹനം തന്നെ ട്രാഫിക് ലംഘനം നടത്തിയത്.

അപകടസാധ്യതയേറിയ ഈ മേഖലയിൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് നിർദേശിക്കുമ്പോഴാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ ഭാഗത്തുനിന്ന് ഇത്തരം ഗുരുതരമായ ഗതാഗത നിയമലംഘനമുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് പ്രദേശവാസികൾക്കിടയിലും യാത്രക്കാർക്കിടയിലും ഉയരുന്നത്.

You may also like